‘കന്‍സുല്‍ഉലമ ഓര്‍മപുസ്കം’ പ്രകാശനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയും തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപനങ്ങളുടെ ശില്പിയുമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ ജീവിതം അടയാളപ്പെടുത്തുന്ന റീഡ് പ്രസ്സ് പ്രസിദ്ധീകരിക്കുന്ന ‘കന്‍സുല്‍ ഉലമ ഓര്‍മ്മ പുസ്തകത്തിന്‍റെ’ പ്രകാശന കര്‍മ്മം കോഴിക്കോട് സമസ്ത സെന്‍ററില്‍ സമസ്ത പ്രസിഡന്‍റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ടി പി അബൂബക്കര്‍ ഹാജി പൊയിലൂരിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുള്ള, മജീദ് കക്കാട്, തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം , ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര , പി.അബ്ദുല്‍ ഹക്കീം സഅദി ചപ്പാരപ്പടവ് , കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ് ,അനസ് അമാനി അല്‍ കാമിലി ഏഴാംമൈല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കന്‍സുല്‍ ഉലമയുടെ വിയോഗത്തിന് ഒരാണ്ട് പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതവും ദര്‍ശനവും പുതിയ തലമുറക്ക് പരിചയപ്പെടുത്താനും അദ്ദേഹം കേരളീയ മുസ്ലിം നവോഥാനത്തിനു ചെയ്ത സംഭാവനകള്‍ അയവിറക്കുകയും ചെയ്യുകയാണ് കന്‍സുല്‍ ഉലമ ഓര്‍മ്മപുസ്തകം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഒക്ടോബര്‍ 13-ന് തളിപ്പറമ്പ അല്‍മഖര്‍ ക്യാമ്പസില്‍ വെച്ച് നടക്കുന്ന കന്‍സുല്‍ ഉലമ ഒന്നാം ആണ്ട് അനുസ്മരണ സമ്മേളനത്തില്‍ പുസ്തകത്തിന്‍റെ വിതരണം ആരംഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: