ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം

കൊച്ചി : ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്ബാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ആനക്കൊമ്ബുകള്‍ കൈവശം വയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് വനം വകുപ്പ് അനുമതി നല്‍കിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജി ഒക്ടോബര്‍ 15 ന് വീണ്ടും പരിഗണിക്കും.
2011 ന് മോഹന്‍ലാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതരാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: