സ്കൂൾ ആഘോഷങ്ങളിൽ കളർപൊടി വിതറൽ വേണ്ട; വിദ്യാഭ്യാസ ഡയറക്ടർ.

കണ്ണൂർ: സംസ്ഥാനത്ത് നടന്നു വരുന്ന കായിക മേളകളിലും ആഘോഷങ്ങളിലും കുട്ടികൾ കളർ പൊടികൾ ശരീരത്തിൽ വിതറുന്നത്തിനെതിരെ പൊതു വിദ്യാഭാസ വകുപ്പ്. മാരകമായ രാസവസ്തുക്കൾ അടങ്ങിയ ഇത്തരം പൊടികൾ കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു, ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യ്തതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ യാതൊരുതരത്തിലുമുള്ള കളർപൊടികളും വിതറില്ല എന്നും, ആഘോഷപരിപാടികൾ സമാധാനപരാമയായാണ് നടക്കുന്നതെന്നും എല്ലാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും, അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടകുന്ന പക്ഷം പ്രഥമദ്ധ്യാപകൻ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതാണെന്നും പൊതു വിദ്യാഭാസ ഡയറക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: