പ്രളയബാധിത പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തികൾ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് അഡ്വ:സണ്ണി ജോസഫ് എം.എൽ.എ

കൊട്ടിയൂർ: കൊട്ടിയൂർ ഉൾപ്പെടെ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലു മുണ്ടായ പ്രദേശങ്ങളിലെ വീട് ഉൾപ്പെടെയുള്ള

കെട്ടിടങ്ങളുടെ നിർമ്മാണം പൂർണ്ണമായും തടഞ്ഞ് കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടലിനോ മണ്ണിടിച്ചിലിനോ യാതൊരു സാധ്യതയുമില്ലാത്ത നിരന്ന ദേശങ്ങളിൽ പോലും ഈ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനത്ത നങ്ങൾക്ക് അനുമതി ലഭിക്കുന്നില്ല. അതു വഴി വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകളുടെ ഉൾപ്പെടെയുള്ള മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ജനങ്ങൾക്കുള്ള പ്രയാസം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം എൽ എ ചൂണ്ടിക്കാട്ടി. ആവശ്യമായ ഇടപെടലു കൾ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി എംഎൽഎ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: