തലശ്ശേരി: വാഹനത്തിൽ കടത്തുകയായിരുന്ന 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

തലശ്ശേരി: വാഹനത്തിൽ കടത്തിയ 30 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. തലശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ മനോഹരൻ പയ്യന്ന് ലഭിച്ച

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കെ.പിയും സംഘവും നടത്തിയ റെയിഡിലാണ് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി മാത്യുവിനെ പിടികൂടിയത്.

കോടിയേരി ഒണിയൻ ഹൈസ്കൂ ളിന്റെ അടുത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി ഇയാൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ പ്രദീപൻ പി.പി സി.ഇ.ഒ മാരായ ഷെനിത്ത് രാജ് രാജേഷ് ശങ്കർ പ്രസന്ന എം.കെ, ബിൻസി ടി.കെ, ശിൽപ കെ ,ഡ്രൈവർ സുരാജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: