ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 5 ദിവസവിശേഷം….

ഇന്ന് ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി . ലോക പുഞ്ചിരി ( World Smile day) ദിനമായി ആചരിക്കുന്നു…

ഇന്ന് ലോക അദ്ധ്യാപക ദിനം… 1994 മുതൽ ആചരിച്ചു വരുന്നു.. 1966 ൽ UNESCO അദ്ധ്യാപക സ്റ്റാറ്റസ് നിർവചിച്ചതിന്റെ ഓർമക്കാണ് ഇത് ആചരിക്കുന്നത്…
ഇന്ന് ഗ്ലോബൽ ജെയിംസ് ബോണ്ട് ഡേ…. ഇയാൻ ഫ്ലമിങ് രചിച്ച ജയിംസ് ബോണ്ട് ചിത്രങ്ങൾ 1962 ൽ ഇന്നേ ദിവസമാണ് പ്രദർശനം തുടങ്ങിയത്..
1582- യൂറോപ്യൻ കാത്തലിക് രാജ്യങ്ങളിൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു…
1864- കൊൽക്കത്തയിൽ ലക്ഷത്തിനടുത്ത് ആൾക്കാർ കൊല്ലപ്പെട്ട ചുഴലിക്കാറ്റ് ദുരന്തം..
1919… നോർവേയിൽ മദ്യനിരോധനം നടപ്പിലാക്കുവാൻ തീരുമാനം…
1947- അമേരിക്കയുടെ 33 മത് പ്രസിഡണ്ട് ഹാരി ട്രൂമാൻ വൈറ്റ് ഹൗസിൽ നിന്ന് Live ആയി രാഷ്ട്രത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി…
1951 . ഭാരതീയ ജനസംഘം നിലവിൽ വന്നു…
1951- ഇക്കഴിഞ്ഞ മാസം 17 ന് അന്തരിച്ച അന്ന മൽഹോത്ര സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫിസറായി ചുമതലയേറ്റു…
1993- 1924 ജനുവരി 27ന് അന്തരിച്ച വ്ലാഡിമിർ ലെനിന്റെ ഭൗതിക ശരീരം സംസ്കരിച്ചു…
2000- Federal Republic of yugoslavia യിൽ ബുൾഡോസർ വിപ്ലവം ..
2011 – കമ്പ്യൂട്ടർ പഠനം സുഗമമാക്കാൻ വില കുറഞ്ഞ ആകാശ് ടാബ് ഇന്ത്യ വിപണിയിൽ ഇറക്കി..

ജനനം
1882- റോബർട്ട് ഗെദാർദ്.. Rocketry എന്ന ശാസ്ത്ര ശാഖയുടെ പിതാവ്..
1910- കെ. ഈച്ചരൻ – ഒന്നാം കേരള നിയമസഭ ചിറ്റൂർ അംഗം..
1936- Vaclav Havell… ചെക്ക് റിപ്പബ്ലിക്കിന്റെ പ്രഫമ പ്രസിഡണ്ട്…
1952- കാഞ്ച ഐലയ്യ.. ദളിത് ആക്ടിവിസ്റ്റ്.. ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല എന്ന ഗ്രന്ഥത്തിന്റെ ഉടമ..
1965- സിനിമ താരം കൽപ്പന… 2012 ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി..

ചരമം
1805 .. കോൺ വാലിസ് പ്രഭു… ബ്രിട്ടിഷ് ഇന്ത്യയിലെ ഗവർണർ ജനറൽ
1991- രാംനാഥ് ഗോയങ്ക – ഇന്ത്യൻ എക്സ്പ്രസ് സ്ഥാപകൻ.. 1932ൽ സ്ഥാപിച്ചു..
2011 – സ്റ്റീവ് ജോബ്സ് – ആപ്പിൾ കമ്പ്യൂട്ടർ ശൃംഖല സ്ഥാപകൻ..
(എ. ആർ.ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: