കണ്ണൂർ വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്‌ഘാടനം ചെയ്യും…

കേരളത്തിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. വിമാനത്താവളത്തിലെ റൺവേയുടെ ദൈർഘ്യം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കി ഉയർത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞ ദിവസമാണ് അന്തിമ അനുമതി ലഭിച്ചത്. പരീക്ഷണ പറക്കൽ വിജയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഏറോഡ്രാം ലൈസൻസ് അനുവദിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചത്. റൺവേ, റൺവേ ലൈറ്റ്, ഏപ്രൺ, ഡി.വി.ഒ.ആർ, ഐസൊലേഷൻ ബേ, ഇലക്ട്രിക്കൽ ആൻഡ് ലൈറ്റിനിങ് സംവിധാനം, ഫയർ സ്റ്റേഷൻ തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് ലൈസൻസ് ലഭിച്ചത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: