കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം മന്ത്രി ഇ പി ജയരാജന്‍ നാടിന് സമര്‍പ്പിച്ചു വിവിധ വകുപ്പ് ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്‍

5 / 100

 

കല്യാശ്ശേരി ബ്ലോക്ക്  പഞ്ചായത്തിന് നിര്‍മ്മിച്ച പുതിയ കെട്ടിടം  വ്യവസായ കായിക വകുപ്പ്  മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹ അടുക്കളകള്‍ സമ്പൂര്‍ണ വിജയമാക്കാക്കിയും ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തിയും, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ അവസരങ്ങള്‍ നല്‍കിയും  ജനങ്ങളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അതീവ ജാഗ്രത ആവശ്യമുള്ള സമയത്ത് സര്‍ക്കാരിനെതിരെ അസത്യ പ്രസ്താവനകള്‍ നടത്തി കലാപമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

വികസന രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കല്യാശ്ശേരി ബ്ലോക്ക് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുകുന്ന് താവത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റിലാണ് മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആറ് കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആധുനിക ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എട്ട് ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പെടുന്ന കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇരിണാവിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  സ്വന്തമായി കെട്ടിടം ആകുന്നതോടെ നിലവിലുണ്ടായിരുന്ന അസൗകര്യത്തിന് പരിഹാരമാകും. ഇതോടെ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും സ്വന്തം കെട്ടിടമായി.
ബ്ലോക്കിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ്, പട്ടികജാതി വികസന ഓഫീസ്, ഐ സി ഡി എസ്, ക്ഷീരവികസന ഓഫീസ്, എഞ്ചിനിയറിങ്ങ് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ഇനി ഒരു കുടക്കീഴിലാകും.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി സൈനബ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹസ്സന്‍ കുഞ്ഞി, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ലക്ഷ്മീദാസ്, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യു വി രാജീവന്‍, എഡിസി അബ്ദുള്‍ ജലീല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: