രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു, 24 മണിക്കൂറിൽ 86,432 പേർക്ക് രോഗം

10 / 100 SEO Score

ന്യൂഡല്‍ഹി; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാല്‍പ്പത് ലക്ഷം പിന്നിട്ട് രാജ്യം .കഴിഞ്ഞ പതിമൂന്നു ദിവസത്തിനിടെയാണ് രാജ്യത്ത് പത്ത് ലക്ഷം പേര്‍ രോഗ ബാധിതരായത്. പ്രതിദിന രോഗബാധയിലും റെക്കോര്‍ഡ് വര്‍ദ്ധനയാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 86,432 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 40,23,179 ആയി. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതരായി മരിച്ചവരുടെഎണ്ണം 69561 ആയി. നിലവില്‍ 8,46, 395 പേരാണ് ചികിത്സയില്‍ ഉള്ളത്.

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ദിവസേനെ ഉയരുകയാണ്. കൊവിഡ് ബാധിതരുടെ ലോക പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലുമായുള്ള അകലം ഒരു ലക്ഷത്തില്‍ താഴെ എത്തിയെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ 19,218 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ ഇന്നലെ പ്രതിദിന രോഗബാധ 10776 ഉം കര്‍ണാടകയില്‍ 9280 ഉം, തമിഴ്‌നാട്ടില്‍ 5,976 ഉം തെലങ്കാനയില്‍ 2478 ഉം ആണ്.

ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലേക്കെത്തുന്നു. ഇന്നലെ 2914 പേരാണ് രോഗബാധിതരായത്.
ജമ്മുകശ്മീരിലും പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1047 പേര്‍ രോഗികളായി. അതിനിടെ കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതില്‍ റഷ്യ വികസിപ്പിച്ച സ്പുട്നിക ഫൈവ് എന്ന വാക്സിന്‍ വിജയിച്ചതായുളള റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. റഷ്യയില്‍ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: