ഓണത്തിരക്ക് :- നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

കണ്ണൂർ :- ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ

വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുള്ളതിനാൽ താൽക്കാലികമായ ചില

ഗതാഗത പരിഷാരങ്ങൾ നടപ്പാക്കാൻ കണ്ണൂർ ട്രാഫിക്ക് സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു . കണ്ണൂർ താലൂക്ക് സർക്കിളിൽ എല്ലാ ഭാഗങ്ങൾക്കുമുള്ള വാഹനങ്ങൾ

ഭകന്ദ്രീകരിക്കുന്നതിനാൽ നാളെ മുതൽ താഴെ പറയുന്ന

പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു.

1. പുതിയതെരു, മയ്യിൽ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ താലൂക്ക് ജംഗഷനിലേക്ക് പോകാതെ മുൻസിപ്പൽ ഓഫീസ് കഴിഞ്ഞുള്ള എസ്.പി.സി.എ ജംഗ്ഷൻ വഴി എ.കെ.ജി ആശുപത്രി ഭാഗത്തേക്ക്‌ പോകേണ്ടതാണ്.*

2.കൂത്തുപ്പറമ്പ്, തലശ്ശേരി, മട്ടന്നൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ

താലൂക്ക് ജംഗഷനിൽ പോകാതെ കാൾടെക്സ് ജംഗഷനിൽ നിന്നും

എൻ.എസ് തിയേറ്റർ – പോലീസ് ക്ലബ് ജംഗ്ഷൻ വഴി നേരെ പുതിയ

ബസ്സ് സ്റ്റാൻറിലേക്ക് പോകേണ്ടതാണ്.

എൻ.എസ് തിയേറ്ററിനു

മുൻവശത്തുള്ള റോഡ് പൂർണ്ണമായും വൺവെ ആയിരിക്കും. ആശുപത്രി ബസ്സുകൾക്ക് ഇത് ബാധകമല്ല.

3. കക്കാട് ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷ ഒഴികെയുളള ബസ്സുകളും മറ്റ്

വാഹനങ്ങളും തെക്കി ബസ്സാറിൽ നിന്നുളള റോഡ് ക്രോസിങ്ങ്

ഒഴിവാക്കുന്നതിനായി താണ ജംഗ്ഷനിൽ നിന്നും ഇടത്തോട് പോയി

കോർജ്ജാൻ സ്കൂൾ ജംഗ്ഷൻ വഴി കക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

4. ഈ പരിഷ്കാരങ്ങൾക്ക് പുറമെ കണ്ണപുരം കെ.എസ്. ടിപി റോഡിലെ

അപകട മേഖലകളിൽ സ്പിങ്ങ് പോസ്സ് ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനും,

നാഷണൽ ഹൈവെയിൽ വളപട്ടണം പാലം മുതൽ കീച്ചേരി വരെയും,

ചാലക്കുന്നിലും സ്ഥിരമായ ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനും വേണ്ടി

ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുന്നതിന് റോഡ് സേഫ്റ്റി കമ്മിറ്റി

തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: