ഓണം സ്പെഷ്യൽ ഡ്രൈവ് 2019; അതിമാരക മയക്ക് മരുന്നുകളുമായി കോയ്യോട് സ്വദേശി പിടിയിൽ

കണ്ണൂർ:ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി കണ്ണൂർ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ.പി കെ യുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയതിൽ കണ്ണൂർ താഴെചൊവ്വ തേഴ്ക്കിലേ പീടികയിൽ വെച്ച് സിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന മാരക മയക്ക് മരുന്ന് 15 gram ആംഫിറ്റമിൻ,107 gram കഞ്ചാവ് .250 മില്ലിഗ്രാം കൊക്കേയിൻ എന്നിവ കണ്ടുപിടിച്ചത്. കണ്ണൂർ- കോയ്യോട് അജ്മൽ മൻസിലിൽ താമസിക്കുന്ന ഇർഷാദാണ് പ്രതി. മയക്ക് മരുന്നുകൾ പ്രതി ബാംഗളൂരിൽ നിന്ന് കണ്ണൂരിൽ എത്തിക്കുകയായിരുന്നു.. താഴെചൊവ്വ,ചാല, കോയോട് ഭാഗങ്ങളിൽ സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രതി മയക്ക് മരുന്ന് വിതരണം നടത്തുന്നത്.. ഇയാൾ ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.. ആംഫിറ്റമിൻ ഗ്രാമിന് 5000 രുപ്പയ്ക്കാണ് വില്ലന നടത്തുന്നത് എന്ന്‌ പ്രതി പറഞ്ഞു. പ്രിവ: ഓഫീസർമാരായ സി.കെ ബിജു, സിജിൽ വി.പി, സി ഇ ഓ മാരായ റിഷാദ് സി എച്ച്,ഗണേഷ് ബാബു .പി വി, രജിത്ത് കുമാർ എൻ, രമിത്ത് കെ, പുരുഷോത്തമൻ ചിറമ്മൽ WCEO ദിവ്യ PV,Drvr ഇസ്മയിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: