കനത്ത മഴ: മുംബൈയില്‍ 30 വിമാനങ്ങള്‍ റദ്ദാക്കി; 118 സര്‍വീസുകള്‍ വൈകുന്നു

മഹാരാഷ്ട്രയിലെ മുംബൈയില്‍ വീണ്ടും മഴ കനത്തതോടെ നഗരം വെള്ളത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. 30 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.മഴ ട്രെയിന്‍ സര്‍വീസിനെയും ബാധിച്ചു. കുര്‍ള, ചുനഭട്ടി, സയണ്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങി ഏറെ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.