എടക്കാട് വാഹനാപകടം ; രണ്ടു പേർക്ക് പരിക്ക്

എടക്കാട് ഏറുമാടം ഹോട്ടലിന് സമീപം രാവിലെ ബസ്സ് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആദ്യം ഓട്ടോക്ക് തട്ടുകയും തുടർന്ന് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നുള്ള ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ബൈക്ക് യാത്രികനായ വടക്കുമ്പാട്ടെ മിഥുനിന് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്കും പരിക്കുണ്ട്. ഇരുവരെയും ചാല മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എടക്കാട്ടെ ബഷീറിന്റേതാണ് ഓട്ടോ.

edakkad

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: