യുഎന്‍എ തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ ലുക്ക്‌ഔട്ട് നോട്ടീസ്

ജാസ്മിന്‍ ഷായ്ക്ക് പുറമെ ഷോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു പിഡി എന്നിവര്‍ക്കെതിരൊണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ഡ്രല്‍ യുനിറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡണ്ട് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ ലൂക്ക് ഔട്ട് നോട്ടീസ്. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നടപടി. ജാസ്മിന്‍ ഷായ്ക്ക് പുറമെ ഷോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു പിഡി എന്നിവര്‍ക്കെതിരൊണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ഡ്രല്‍ യുനിറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗമാണ് ഷോബി ജോര്‍ജ്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിധിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫാണ് ജിത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച്‌ വരികയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് വ്യക്തമാക്കുന്നു. പ്രമുഖ ദിനപത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. യുഎന്‍എ മുന്‍ പ്രസിഡണ്ടായ സിബി മുകേഷാണ് ആരോപണവുമായി രംഗത്തെത്തിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണത്തിന്റെ കാതല്‍. ഈ ആരോപണം പരാതിയായി പൊലീസിന് നല്‍കുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മിനിറ്റ്സുകള്‍ വ്യാജമായി തയ്യാറാക്കിയെന്നും സംശയമുയര്‍ന്നിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: