ജോസ് ടോമിന് ‘രണ്ടില’ ലഭിക്കില്ല, ജോസഫ് കണ്ടത്തിലിനോട് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെ പാലായില്‍ സ്ഥാനാര്‍ത്ഥിയായി നിറുത്തിയ ജോസഫ് കണ്ടത്തിലിനോട് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കേരളകോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് നിര്‍ദ്ദേശിച്ചു. ഇന്ന് തന്നെ പത്രിക പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ പി.ജെ.ജോസഫ് നിര്‍ദ്ദേശം നല്‍കിയത്.അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ വിജയത്തിന് സജീവമായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ അറിയിച്ചു. യു.ഡി.എഫിന്റെ മഹത്തായ ആശയം ഉള്‍ക്കൊണ്ടായിരിക്കണം അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. സുക്ഷ്മ പരിശോധനയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനാണ് തീരുമാനം. പി.ജെ. ജോസഫ് തന്നോട് ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്ന് ജോസഫ് കണ്ടത്തില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെയാണ് പാലായില്‍ ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി നിറുത്തിയതെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.’കോമണ്‍ സെന്‍സ്’ ഉയോഗിച്ചതാണത്. പ്രാദേശിക നേതാക്കളുടെ തീരുമാനം അനുസരിച്ചാണ് നീക്കം. വിമത നീക്കമല്ല. ചിഹ്നവുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ പത്രിക പിന്‍വലിക്കും. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ജോസഫ് അറിയിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: