ആദ്യഘട്ട പ്രളയധനസഹായം 5,659 കുടുംബങ്ങൾക്ക് ; ലഭിക്കുക 10,000 രൂപവീതം

കണ്ണൂർ: കഴിഞ്ഞമാസമുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള അടിയന്തരസഹായധനം സർക്കാർ നൽകിത്തുടങ്ങി. ജില്ലയിലെ 5,659 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിലിത് ലഭിക്കുക. ഉരുൾപൊട്ടലിലും പ്രളയത്തിലും വീടുകൾ തകരുകയും വെള്ളംകയറുകയും ചെയ്തതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കാണ് അടിയന്തരസഹായമായി 10,000 രൂപവീതം നൽകുന്നത്. തളിപ്പറമ്പ് താലൂക്ക്-2590, തലശ്ശേരി-1187, ഇരിട്ടി-1022, പയ്യന്നൂർ-708, കണ്ണൂർ-152 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾ. വീടുകളിൽ വെള്ളംകയറിയതിനെത്തുടർന്ന് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവർക്ക് രണ്ടാംഘട്ടത്തിൽ 10,000 രൂപവീതം അടിയന്തരസഹായം അനുവദിക്കും. 16,000 കുടുംബങ്ങൾ ഈ രീതിയിൽ ബന്ധുവീടുകളിൽ കഴിഞ്ഞതായാണ് പ്രാഥമിക വിലയിരുത്തൽ.ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അന്തിമപട്ടിക തയ്യാറാകുന്ന മുറയ്ക്ക് ഇവർക്കും സഹായധനം അനുവദിക്കും.സഹായത്തിന് അർഹരായവരുടെ താലൂക്കുതല പട്ടിക റവന്യൂ സെക്രട്ടേറിയറ്റിലേക്ക് അയച്ച്‌ അവിടെനിന്ന് നേരിട്ടാണ് അക്കൗണ്ടുകളിലേക്ക് പണം നൽകുന്നത്.ളയത്തിൽ വെള്ളംകയറിയ കടകളിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: