അധ്യാപക ദിനത്തിൽ അധ്യാപകരായി എsയന്നൂർ തെരൂർ മാപ്പിള എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ

മട്ടന്നൂർ:അധ്യാപക ദിനത്തിൽ കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസിലെത്തി. ഇത് കുട്ടികളിൽ

ഏറെ കൗതുകം ഉണ്ടാക്കി. എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടിയിലാണ് കുട്ടി മാഷന്മാരും കുട്ടി ടീച്ചർമാരും വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാനെത്തിയത്. തലേദിവസം തന്നെ വിഷയത്തെക്കുറിച്ച് ധാരണയുണ്ടാക്കിയാണ് കുട്ടികൾ എത്തിയത്.
അധ്യാപക ദിനത്തോടനുബന്ധിച്ച് 35 വർഷം സ്കൂളിൽ സേവനം ചെയ്ത മുൻ പ്രധാന അധ്യാപിക സി കെ ജാനകി ടീച്ചറെ അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളും ചേർന്നു കൂടാളിയിലെ വീട്ടിലെത്തി അനുമോദിച്ചു. സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചും കൊച്ചു തമാശകൾ പറഞ്ഞുo 90 കഴിഞ്ഞ ജാനകി ടീച്ചർ നിറകണ്ണുകളോടെയാണ് കുട്ടികളെ സ്വീകരിച്ചത്. ചായ സൽക്കാരം നൽകിയാണ് കുട്ടികളെ വീട്ടിൽ നിന്നും തിരിച്ചയച്ചത്.
പിടിഎ വൈസ് പ്രസിഡണ്ട് പി കെ ഹൈദർ അധ്യക്ഷത വഹിച്ചു .
ഹെഡ്മിസ്ട്രസ് കെ പത്മാവതി ഉപഹാര സമർപ്പണം നടത്തി.
പി കെ സി മുഹമ്മദ് ,സി പി സലീത്ത്, കെ ഫായിസ്, മദർ പി ടി എ പ്രസിഡന്റ് കെ സജിന തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: