കണ്ണൂർ എയർപോർട്ടിലേക്ക് ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ എയർ പോർട്ടിലേക്ക് ജോലി വാഗ്ദാനം പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി ലക്ഷങ്ങൾ’തട്ടിയ യുവാവ് അറസ്റ്റിൽ കൊല്ലം തലക്കോട് വിള സ്വദേശി സായ്നിവാസിൽ വിശാഖ് ചന്ദ്രൻ (25)നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. കണ്ണൂർ പന്നേൻപാറ റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇക്കുമ്പൂസ് (IKKUMB00S) എജുക്കേഷൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഇയാൾ

പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ ദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

പരസ്യം കണ്ട് എത്തുന്നവരോട് നാലോളം സ്വകാര്യ വിമാന കമ്പനിയുമായി കരാർ ഉണ്ടെന്നും തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നേടിയാൽ ഉറപ്പായും ജോലി ലഭിക്കുമെന്നും വിശ്വസിപ്പിക്കും തുടന്ന് 3500 രൂപ ഈടാക്കി ഒരു ദിവസത്തെ പരിശീലനം നൽകും.ഇത്തരത്തിൽ നൂറുകണക്കിന് പേരെയാണ് വിശാഖും സംഘവും പറ്റിച്ചിട്ടുള്ളത്.തിട്ടപ്പിനിരയായ വടകര സ്വദേശിനി സോണിയ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: