തീവണ്ടിയിൽ വന്നിറങ്ങിയ യാത്രക്കാരനെ വഴിമധ്യേ കൊള്ളയടിച്ച :നാലംഗസംഘത്തെ നിമിഷങ്ങൾക്കകം പിടികൂടി കണ്ണൂർ ടൗൺപോലീസ്

കണ്ണൂർ: തീവണ്ടിയിൽ വന്നിറങ്ങിയ യാത്രക്കാരനെ വഴിമധ്യേ കൊള്ളയടിച്ച നാലംഗസംഘത്തെ നിമിഷങ്ങൾക്കകം പിടികൂടി കണ്ണൂർ ടൗൺപോലീസ്. കാഞ്ഞിരോട് സ്വദേശികളായ അബ്ദുൾ നസീർ(34), ജുനൈദ് (29), ഇർഷാദ്(25), ഏച്ചൂർ സ്വദേശി ദിൽഷാദ് ( 23) ,എന്നിവരെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കേളകം ചെട്ടിയാംപറമ്പ് സ്വദേശിയും ഇപ്പോൾ കണ്ണൂർ ചാലാട് ജയന്തി റോഡിലെ അപ്പാർട്ട്മെൻറിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ മഹേഷ് .എം.നായർ (28)നെയാണ് സംഘം അക്രമിച്ച് മൂന്നര പവന്റെ സ്വർണ്ണമാല തട്ടിയെടുത്തത്. സ്വകാര്യ മരുന്ന് കമ്പനിയുടെ പ്രതിനിധിയായ മഹേഷ് ജോലി കഴിഞ്ഞ് ട്രെയിനിൽ കോഴിക്കോടു നിന്നും കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി താമസസ്ഥലത്തെക്ക് നടന്ന് പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ താളിക്കാവിൽ വച്ച് KL 13 M 5478 നമ്പർ ഓമ്നി വാനിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി മർദ്ധിച്ച് മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.ഇവർ സഞ്ചരിച്ച വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: