ഇന്നത്തെ ചരിത്രവിശേഷം: സെപ്തംബർ 5

സെപ്തംബർ 5 ദിവസവിശേഷം സുപ്രഭാതം…..

ഇന്ന് ദേശിയ അദ്ധ്യാപക ദിനം… ഇന്ത്യയുടെ ഒന്നാമത്തെ ഉപരാഷ്ട്രപതിയും പിന്നിട് രാഷ്ട്രപതിയുമായ പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും തത്വചിന്തകനുമായ ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജൻമദിനം.(1888) 1954ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ച പ്രതിഭ..
അന്താരാഷ്ട്ര ദാന (charity) ദിനം..
1666 … ബ്രിട്ടനിലെ great fire അവസാനിച്ചു.. നിരവധി മരണം.. 16000 വീടുകൾ കത്തിനശിച്ചു..
1698… ബ്രിട്ടനിൽ മറ്റൊരു ഈസ്റ്റിന്ത്യാ കമ്പനി കൂടി നിലവിൽ വന്നു…
1763- ബംഗാൾ നവാബ് മിർ കാസിം ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി പരാജയപ്പെട്ടു..
1839- ഒന്നാം ഓപ്പിയം യുദ്ധം ചൈനയിൽ തുടങ്ങി..
1944.. ബൽജിയം, നെതർലൻഡ്, ലക്സംബർഗ് എന്നിവ ചേർന്ന് BENELUX എന്ന പേരിൽ സൈനിക സഖ്യം നിലവിൽ വന്നു..
1957- സ്വത്ത് നികുതി ( wealth tax ) നിയമം ഇന്ത്യയിൽ നിലവിൽ വന്നു..
1972- ലോകം ഞെട്ടിത്തെറിച്ച കൂട്ടക്കൊല… ജർമനിയിലെ മ്യൂണിക് ഒളിമ്പിക്സ് വേദിയിൽ പാലസ്തീൻ തീവ്രവാദികൾ നുഴഞ്ഞു കയറി ഇസ്രയേലി കായിക താരങ്ങളെയും ഒഫിഷ്യൽസിനെയും കൂട്ടക്കൊല ചെയ്തു…
1977- നാസയുടെ വോയേജർ 1 വിക്ഷേപിച്ചു
2016- Reliance jio internet data വിപ്ലവം തുടങ്ങി…
2016.. ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ ആയി..
2017- 185 Km/hr വേഗതയിൽ ഇർമ ചുഴലിക്കാറ്റ് അറ്റ്ലാന്റിക്കിൽ വീശി.

ജനനം
1638- ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് .. I am the state എന്ന പ്രഖ്യാപനത്തിനുടമ..
1872- വി.ഒ. ചിദംബരം പിള്ള – സ്വാതന്ത്ര്യ സമര സേനാനി – തിലകന്റെ ശിഷ്യൻ – കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നു
1945- മുഹമ്മദ് മേത്ത – തമിഴ് കവി.. പുതുക്കവിത എന്ന സാഹിത്യ ശാഖക്ക് തുടക്കം കുറിച്ചു.. ഭാരതി ദാസൻ അവാർഡ് നേടി

ചരമം
1986- നീരജ ഭാനോട്ട് – എയർ ഹോസ്റ്റസ് – പാൻ അമേരിക്കൻ വിമാനം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്തസാക്ഷിയായി..
1995- സലിൽ ചൗധരി – ബംഗാളിൽ ഒന്നിച്ച് മലയാളികളുടെ ഹൃദയം കവർന്ന സംഗീത സംവിധായകൻ..
1997- മദർ തെരേസ – പാവങ്ങളുടെ അമ്മ- Missionaries of charity സ്ഥാപക. 1979ൽ സമാധാന നോബൽ നേടി, 1980 ൽ ഭാരതരത്നവും.. അൽബേനിയയിൽ ജനിച്ച് കൽക്കത്തയിൽ ജിവിച്ചു.
2016 സെപ്തംബർ 4ന് വിശുദ്ധയായി പ്രഖ്യാപിച്ചു..
2009 – മേഴ്സി രവി – മുൻ എം എൽ എ.. മുൻ കേന്ദ്ര മന്ത്രി വയലാർ രവിയുടെ പത്നി…
2010 – ഹോമി സേഠ്ന.. ആണവ ശാസ്ത്രജ്ഞൻ – 1974 ലെ അണു പരീക്ഷണ സമയത്ത് ആറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ..
2013 – സുസ്മിത ബാനർജി – ബംഗാളി സാഹിത്യകാരി – അഫ്ഗാൻ കാരനായ ഭർത്താവിന്റെ കൂടെ കാബൂളിൽ താമസിച്ചു. Escape from thaliban പ്രശസ്ത ഗ്രന്ഥം. താലിബാൻകാരുടെ വെടിയേറ്റ് മരണം.
2017- ഗൗരി ലങ്കേഷ് .. ബാംഗ്ലൂരിലെ പുരോഗമന പത്രപ്രവർത്തക. തീവ്രവാദികളുടെ നോക്കി നിരയായി..
(എ.ആർ.ജിതേന്ദ്രൻ.. പൊതുവാച്ചേരി.. കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: