ചിറക്കല്‍ വലിയരാജ തീപ്പെട്ടു

കണ്ണൂര്‍: ചിറക്കല്‍ കോവിലകത്ത് ചോതി തിരുനാള്‍ സി.കെ.കേരളവര്‍മ്മ വലിയ രാജ (88) ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തീപ്പെട്ടു.
പരേതരായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ അഡ്വക്കേറ്റ് കേരള വര്‍മ്മരാജയുടെയും ചിറക്കല്‍ കോവിലകത്ത് ആര്യ തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: അങ്കരാത്ത് കുടുംബത്തിലെ രത്‌നം വര്‍മ്മ. മക്കള്‍: രഘു (റിട്ട. എസ് ബി ടി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍), മധു (അമേരിക്ക). മരുമക്കള്‍:ശൈലജ,ലക്ഷ്മിദേവിമേനോന്‍.
ചെന്നൈയിലെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ചെന്നൈയില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: