തരിശ് രഹിത പഞ്ചായത്താകാനൊരുങ്ങി പരിയാരം


സമ്പൂർണ തരിശ് രഹിത പഞ്ചായത്താകാനൊരുങ്ങി പരിയാരം. ഇതിന്റെ ഭാഗമായി അഞ്ച് ഹെക്ടറോളം തരിശ് ഭൂമിയിൽ നെൽ കൃഷിയിറക്കും. ആദ്യഘട്ടത്തിൽ കുറ്റ്യേരി നടുവയലിലെ ഒരു ഏക്കറിൽ കൃഷി ആരംഭിച്ചു.’ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിനെ സമ്പൂർണ തരിശ് രഹിതമാക്കാൻ ഒരുങ്ങുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക കർമ്മ സേന, പാടശേഖര സമിതി, കുറ്റ്യേരി ഹൈസ്‌കൂൾ കാർഷിക ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് നടുവയലിൽ കൃഷിയിറക്കിയത്. 90 ദിവസം കൊണ്ട് കൊയ്യാൻ പാകമാകുന്ന നാടൻ നെൽവിത്താണ് ഉപയോഗിച്ചത്. രണ്ടാംഘട്ടത്തിൽ അഞ്ച് ഹെക്ടർ തരിശ് ഭൂമിയിൽ കൃഷിയിറക്കും. കൃഷിഭവന്റെ നിർദേശപ്രകാരമാണ് വളപ്രയോഗവും പരിചരണവും നടത്തുക. ഇതിന് മുന്നോടിയായി വയലിലേക്ക് വെള്ളമെത്തിക്കാനുള്ള ജലസേചന സംവിധാനങ്ങൾ നവീകരിക്കും. മഴ കാരണം ഒന്നാംവിള മുഴുവനായി ചെയ്യാനായില്ലെങ്കിലും രണ്ടാം വിള നേരത്തേ ചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷകരെന്നും വളരെ വേഗത്തിൽ പഞ്ചായത്തിനെ തരിശ് രഹിതമാക്കുമെന്നും പ്രസിഡണ്ട് ടി ഷീബ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: