ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഏഴാമത് വാർഷിക ആഘോഷ പരിപാടി ഗാനോത്സവ് ഒക്ടോബർ രണ്ടിന് അബുദബി ഇസ്ലാമിക് സെന്ററിൽ നടക്കും. ഇശൽ ബാൻഡ് അബുദബി ചെയർമാൻ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയിൽ കാലിക്കറ്റ് റഹ്മത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് പി ആർ ഒ. അഷ്‌റഫ്, ഡോക്ടർ ധനലക്ഷ്മി എന്നിവർ ചേർന്ന് ബ്രോഷർ പ്രകാശനം ചെയ്തു. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് റാശിദ് പൂമാടം, അലിഫ് മീഡിയ എം ഡി മുഹമ്മദ് അലി,
റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജർ സലിം എന്നിവർ പങ്കെടുത്തു.

കലാ സാമൂഹ്യ, കാരുണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇശൽ ബാൻഡ് അബുദബിയുടെ ഏഴാമത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടികളുടെ സമാപനമാണ് ഒക്ടോബർ 2 ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഗാനോത്സവ് എന്ന പേരിൽ സംഘടിപ്പിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ അൻവർ സാദത്ത്, സിയാഹുൽ ഹഖ്, ഷൈഖ, മൻസൂർ ഇബ്രാഹിം, ജിൻഷ ഹരിദാസ്, മറിമായം ഫെയിം റിയാസ് എന്നിവർക്കൊപ്പം ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ എന്റർടൈൻമെന്റ് പരിപാടിയും, വീണ ഉല്ലാസിന്റെ നേതൃത്വത്തിൽ യു എ ഇ യി ലെ കലാകാരൻമാർ അണിനിരക്കുന്ന ബോളിവുഡ് ഡാൻസും ഉണ്ടായിരിക്കും. സംഗീത സംവിധായകൻ അൻവർ അമൻ സംവിധാനം നിർവ്വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: