സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും
സന്തൂപ് സുനില്‍കുമാര്‍ സ്മാരക മാനവ സേവ പുരസ്‌കാരം

കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ  മികച്ച യുവ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ സന്തൂപ് സുനില്‍കുമാര്‍ സ്മാരക മാനവ സേവ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് മൂന്നാംവര്‍ഷ ഓട്ടോ മൊബൈല്‍ വിദ്യാര്‍ത്ഥി സഞ്ജയ് പി പാലായിയും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ബാങ്ക് ഉദ്യോഗാര്‍ത്ഥി  അഖിലേഷ് പുതുക്കുടിയും അര്‍ഹരായതായി സാന്ത്വനം ട്രസ്റ്റ് ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്ല്യാടനും അറിയിച്ചു..10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ്  7 ന്ഉച്ചയ്ക്ക് 2 30 ന് കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ സമ്മാനിക്കും. സാമൂഹ്യസേവന –  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: