ഈ ഓഫീസിലെത്തിയാല്‍
കാര്യവും നടക്കും വയറും നിറയും

കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ ഇനിമുതല്‍ വിശന്നിരിക്കേണ്ട. ഓഫീസിലെത്തുന്നവരെ ചായയും പലഹാരവും നല്‍കി പഞ്ചായത്ത് അധികൃതര്‍ വരവേല്‍ക്കും.
വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. രാവിലെ 10 മുതല്‍ അഞ്ചുവരെ ഓഫീസിലെത്തുന്നവര്‍ക്ക് ചായയും പലഹാരവും നല്‍കും. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്നാണ് ഇതിനുള്ള ചെലവ് വഹിക്കുക.
ജനപ്രതിനിധികളും ജീവനക്കാരും വിതരണവും നിര്‍വഹിക്കും. കെ.കെ. ശൈലജ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ അധ്യക്ഷനായി. ജനപ്രതിനിധികളും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: