സിഗ്ടെക് നിക്ഷേപ തട്ടിപ്പ് 9 പേർക്കെതിരെ കേസ്

പരിയാരം : സിഗ്ടെക് മാർക്കറ്റിംഗ് നിക്ഷേപ തട്ടിപ്പിനിരയായ ഇടപാടുകാരൻ്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം വയലപ്രസ്വദേശിയായ കെ.വി.ദിവാകരൻ്റെ പരാതിയിലാണ് തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിച്ചിരുന്ന സിഗ്ടെക് മാർക്കറ്റിംഗ് കമ്പനി ഡയറക്ടർമാർക്കും ഏജൻ്റ് മാർക്കുമെതിരെ പോലീസ് കേസെടുത്തത്. 2014 നവമ്പർ 28 മുതൽ കാലയളവിൽ 13% ശതമാനം പലിശ തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപമായി സ്വീകരിച്ച് 10, 31,000 രൂപ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് കൈപറ്റിയ ശേഷം പലിശ ഉൾപ്പെടെയുള്ള തുക തരാതെയും നിക്ഷേപമായി നൽകിയതുക തിരിച്ചുനൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിൽ
സിഗ്ടെക് മാർക്കറ്റിംഗ് സ്ഥാപന ഡയരക്ടർമാരായ വൃന്ദ രാജേഷ്, കുഞ്ഞി ചന്തു, മേഴ്സി, രാജീവ് നാരായണൻ, സുരേഷ് ബാബു, സന്ധ്യാരാജേഷ്, കമലാക്ഷൻ, ഏജൻ്റ് മാരായ ഭാർഗ്ഗവൻ, രമാഭാർഗ്ഗവൻ എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.