വടിവാളുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വടിവാളുമായി പോലീസ് പിടികൂടി. ഉപ്പള ബായിത്തൊട്ടിയിലെ അമാൻ മൻസിലിൽ മുഹമ്മദ് ഫാറൂഖിനെ (35)യാണ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് വടിവാൾ പിടികൂടിയത്. ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: