കണ്ണൂരിൽ നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ

കണ്ണൂര്‍: നിരവധി മോഷണ കേസുകളിലെ പ്രതിയെ പിടികൂടി. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗണ്‍ എസ്.ഐ: സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മൃഗാശുപത്രിയില്‍ വളര്‍ത്തു നായയയെ ചികിത്സിക്കാനെത്തിയ നവീന എന്ന യുവതി ഓട്ടോറിക്ഷയുടെ സീറ്റില്‍ വച്ച 5000 രൂപ, മൊബൈല്‍ ഫോണ്‍,എ.ടി.എം കാര്‍ഡ് എന്നിവയാണ് കവര്‍ന്നത്. ഇയാളുടെ പേരില്‍ 12 ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്. ഓട്ടോറിക്ഷയില്‍ കവര്‍ച്ച നടത്തിയ അതേ ദിവസം തന്നെ എടക്കാട് വച്ചും ഇയാള്‍ മറ്റൊരു മോഷണം നടത്തിയതായും തെളിഞ്ഞു.