25 ഗ്രാംഎം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

നീലേശ്വരം: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യും കഞ്ചാവു ശേഖരു മായി രണ്ടു യുവാക്കൾ പിടിയിൽ. കർണ്ണാടകത്തിൽ നിന്ന് ലഹരിമരുന്ന് കടത്തിവരികയായിരുന്ന പഴയങ്ങാടി മാടായി മഞ്ഞറവളപ്പിൽ നിസാമുദ്ദീൻ മൻസിലിൽ എ .നിഷാം (32), എടക്കാട് തോട്ടട സ്വദേശി മുബാറക് മൻസിലിൽ ടി. മുഹമ്മദ് താഹ (20) എന്നിവരെയാണ്
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നീലേശ്വരം പള്ളിക്കര റെയിൽവെ ഗെയിറ്റിന് സമീപം വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.60. എൽ.9151 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും രണ്ടു കിലോ കഞ്ചാവുമായി പ്രതികളെ
പോലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി ,എസ്.ഐ.കെ. ശ്രീജേഷ്എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .
റെയ്ഡിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ കുഞ്ഞബ്ദുള്ള, പ്രദീപൻ, ഗിരീശൻ എംവി, സിവിൽ പോലീസ് ഓഫീസർ മാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവരും ഉണ്ടായിരുന്നു.കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: