അധികൃതർ കണ്ണടക്കുന്നു ;റോഡ് നവീകരണം
വൈകുന്നു

കണ്ണൂർ: തളിപ്പറമ്പ് ക്ലാസിക്ക് തിയേറ്റർ – തൃച്ചംബരം വിവേകാനന്ദ വായനശാലാ റോഡിനെ നഗരസഭ അവഗണിക്കുന്നതായി ആക്ഷേപം. നിരവധി തവണ ഉദ്യോഗസ്ഥർ പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും ഫണ്ടിലെന്ന് പറഞ്ഞ് നവീകരണം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
മുയ്യം, ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾക്ക് മന്ന വഴി തളിപ്പറമ്പ് നഗരത്തിലെ തിരക്കിൽപ്പെടാതെ പോകുന്നതിനുള്ള എളുപ്പവഴിയായ റോഡിനോട് നഗരസഭ കടുത്ത അവഗണന കാണിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. ദേശീയ പാതയിൽ നിന്ന് തളിപ്പറമ്പ് ക്ലാസിക്ക് തിയേറ്ററിന് മുന്നിലൂടെ തൃച്ചംബരം വിവേകാനന്ദ വായനശാലക്ക് സമീപത്തെത്തുന്ന റോഡ് കാൽനട യാത്ര പോലും ദുഷ്ക്കരമാക്കുന്ന രീതിയിൽ തകർന്നിരിക്കുകയാണ്. ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് നഗരസഭയിലെ കോടതിമൊട്ട പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്നതാണ്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടത് പ്രകാരം നിരവധി തവണ ഉദ്യോഗസ്ഥർ വന്ന് റോഡ് അളന്ന് പോയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. അന്വേഷിച്ചപ്പോൾ റോഡ് നവീകരണത്തിന് ഇപ്പോൾ ഫണ്ടിലെന്ന മറുപടിയാണ് ലഭിച്ചതെന്നും അവഗണന അവസാനിപ്പിച്ച് റോഡ് നവീകരിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും വാർഡ് കൗൺസിലർ കെ.സുജാത ആവശ്യപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: