ഉറങ്ങി കിടന്ന സ്ത്രീയുടെ മാല കവർന്ന പ്രതിയെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

എടക്കാട്: മുളക്പൊടി കണ്ണിലെറിഞ്ഞു ഉറങ്ങി കിടന്ന സ്ത്രീയുടെ മാല കവർന്ന പ്രതിയെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കടമ്പൂർ ശ്രീകൃഷ്ണ നിവാസിൽ കുയിലി എന്ന കെ.സന്തോഷ് (42) ആണ് പിടിയിലായത്. 2008 മുതൽ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് ഉണ്ട്. 2013 മുതൽ ഇയാൾ ഒന്നിലും പ്രതിയല്ല. എടക്കാട് ഇൻസ്‌പെക്ടർ അനിൽ എസ്‌ഐ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം എഎസ്‌ഐ ആർപി വിനോദ്, മഹേഷ്, സിപിഒമാരായ നിഷാന്ത്, രതീഷ് ഷാഡോ അംഗങ്ങളായ എസ്‌ഐ മഹിജൻ, റാഫി, സിപിഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇയാളെ കുടുക്കിയത്. ഇയാളെ നാളെ കോടതി യിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: