പി.രാമകൃഷ്ണൻ അനുസ്മരണം

തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ പ്രമുഖ വാഗ്മിയും പത്രാധിപരും കെ.പി.സി.സി.ജനറൽ സിക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണനെ അനുസ്മരിക്കുന്നു.14 ന് വൈകീട്ട് 3ന് പാർക്കോ റസിഡൻസിയിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ‘അനുസ്മരണ ചടങ്ങിൻ്റെ ഭാഗമായി പത്ര-ദൃശ്യ- സാമൂഹിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് പേരെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക- പത്ര മേഖലയിലെ നിറസാന്നിധ്യമായിരുന്നു പി.രാമകൃഷ്ണനെന്നും ഭാരവാഹികൾ പറഞ്ഞു. ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്ത് 14ന് വൈകിട്ട് 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ.ഉദ് ഘാടനം ചെയ്യും.ഡി.സി.സി.സി ക്രട്ടറി സി.രഘുനാഥ് അധ്യക്ഷനാകും.പി. രാമകൃഷ്ണൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ അന്വേഷണാത്മക പത്ര മാധ്യമ അവാർഡിന് മാതൃഭൂമി ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്തിനെയും ദൃശ്യമാധ്യമ അവാർഡിന് ശ്രമികടി.വി.റിപ്പോർട്ടർ പി.സി.അജയകുമാറിനെയും ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള അവാർഡിന് എം.പ്രദീപ് കുമാറിനെയും തിരഞ്ഞെടുത്തതായും ഭാരവാഹികൾ അറിയിച്ചു.കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ എൻ.പി.രാജേന്ദ്രൻ ഉപഹാര സമർപ്പണം നടത്തും.അരിമണിയിൽ ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഇല്ലിക്കുന്നിലെ പി.കെ.അക്ഷയ യെ ചടങ്ങിൽ ആദരിക്കും.
വാർത്ത സമ്മേളനത്തിൽ കെ.ശിവദാസൻ, ടി.കെ. ഡി. മുഴപ്പിലങ്ങാട്, പ്രെഫ.എ.പി. സുബൈർ, ഉസ്മാൻ.പി. വടക്കുമ്പാട്, ഗഫൂർ മനയത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: