ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതത്തെ അവഹേളിക്കാൻ അനുവദിക്കില്ല ;മുക്തി ശ്രീ

പയ്യാവൂർ: ക്രൈസ്തവ മതവിശ്വാസത്തെ അവഹേളിച്ചു കൊണ്ട്  നാദിർഷ സംവിധാനം ചെയ്യുന്ന  ഈശോ നോട്ട് ഫ്രം ദി ബൈബിൾ,കേശു ഈ വീടിന്റെ നാഥൻ എന്നീ ചലച്ചിത്രങ്ങക്കെതിരെ തലശ്ശേരി അതിരൂപത മുക്തി ശ്രീ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമകൾക്ക് ഇത്തരം പേരുനൽകി അവഹേളിക്കുന്ന പ്രവണത പിൻവലിക്കണം. ആശയദാരിദ്ര്യം ആണെങ്കിൽ അതിനുള്ള പരിഹാരമാർഗ്ഗം ഇതല്ല.എന്തിന്റെ പേരിൽ ആണെങ്കിലും ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നതിൽ  അതൃപ്തിയും, ആശങ്കയും യോഗം രേഖപ്പെടുത്തി.മുക്തിശ്രീ അതിരൂപതാ പ്രസിഡന്റ് 
ഷിനോ പാറക്കൽ അധ്യക്ഷത വഹിച്ചു.അതിരൂപത ഭാരവാഹികളായ ജിൻസി കുഴിമുള്ളിൽ, ബിന്നി കിഴക്കേക്കര,മേരിക്കുട്ടി ചാക്കോ,മേരി അലയ്ക്കമറ്റം, സോളി രാമച്ചാനാട്ട്,തങ്കമ്മ പാലമറ്റം എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: