ലോക് ഡൗൺ ഇളവുകൾ ആശാസ്ത്രീയം കുരുവിള മാത്യൂസ്

0


കണ്ണൂർ കോവിഡിൻ്റെ മറവിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ തികച്ചും അശാസ്ത്രീയവും യാഥാർത്ഥ്യബോധമില്ലാത്തതുമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി
കടകൾ ,മറ്റ് സ്ഥാപനങ്ങൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് വികസിനേഷൻ സർട്ടിഫിക്കറ്റോ ,ആർ റ്റി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ നടപടിക്ക് മുമ്പേ വാക്സിനേഷൻ ഒരു പരിധി എങ്കിലും പൂർത്തീകരിക്കേണ്ടിയിരുന്നു ,വാക്സിനേഷൻ ലഭിക്കാത്തത് ജനങ്ങളുടെ കുറ്റമല്ല അദ്ദേഹം തുടർന്ന്ചൂണ്ടിക്കാട്ടി

വാക്സിനേഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റ് രോഗം ഉള്ളവരുമാണ് അവരെ പുറത്തിറക്കി വിട്ടാൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നതിനുള്ള സാദ്ധ്യത വളരെ ഏറെയാണ് .18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എടുത്ത ശതമാനം വളരെ കുറവുമാണ് കുരുവിള മാത്യൂസ് പറഞ്ഞു
ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞ അഭികാമ്യം എന്നത് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വന്നപ്പോൾ കർശന നിബന്ധനയായി മാറി ഇത് എങ്ങനെ സംഭവിച്ചു എന്നത് മുഖ്യമന്ത്രി മറുപടി പറയണം ,മന്ത്രിയുടെ പ്രഖ്യാപനം ദുർവ്യാഖാനം ചെയ്ത ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണം കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading