പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം;നിർമ്മാണ തൊഴിലാളി അറസ്റ്റിൽ

പയ്യന്നൂർ . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം. വഴങ്ങാത്തതിന് മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച നിർമ്മാണ തൊഴിലാളി പോക്സോ കേസിൽ പിടിയിൽ. കരിവെള്ളൂർ കൊഴുമ്മൽ പള്ളിക്കുളത്തെ നിർമ്മാണ തൊഴിലാളി തളിയിൽ സുരേന്ദ്രനെ (57) യാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ.വി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. മര വടി കൊണ്ട് തലക്ക്പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചപ്പോഴാണ് ഡോക്ടറോട് സംഭവം കുട്ടി പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: