ടി. പുരുഷോത്തമനെ അനുമോദിച്ചു.

പയ്യന്നൂര്‍.കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്)യുടെ സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകനുള്ള പ്രഥമ പുരസ്‌കാരം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ ടി.പുരുഷോത്തമനെ അനുമോദിച്ചു. കുന്നരുവിലെ പാറോത്തുരുത്ത് ജലകൃഷി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷേണായി മന്ദിരത്തില്‍ നല്‍കിയ അനുമോദന ചടങ്ങ് സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 56,000 കോടിയോളം രൂപ മത്സ്യക്കയറ്റുമതിയിലൂടെ രാജ്യം നേടുമ്പോള്‍ അതില്‍ വലിയൊരു പങ്ക് കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിൽ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യകൃഷി വ്യാപകമാക്കുന്നതിനും കഴിയണം.ഇതിനായി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള അക്വാകള്‍ച്ചര്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്)യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.. ചടങ്ങിൽ
ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കുഫോസ് ജലകൃഷി വിഭാഗം തലവന്‍ ഡോ.ദിനേഷ് കൈപ്പിള്ളി, കെ.വിജീഷ്, പണ്ണേരി രമേശന്‍, കെ.വി.ബാലകൃഷ്ണന്‍, വി.പ്രമോദ്, കെ.പി.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഉപഹാരമേറ്റുവാങ്ങിയ പുരുഷോത്തമന്‍ മറുപടി പ്രസംഗം നടത്തി. ഭാഷണം നടത്തി.മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യകൃഷിരംഗത്ത് സജീവമായ പുരുഷോത്തമന്‍ മലബാറിന്റെ വിവിധ മേഖലകളില്‍ മത്സ്യകൃഷി പ്രചാരണത്തിനായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് കുഫോസിന്റെ പ്രഥമ പുരസ്‌കാരം ഇദ്ദേഹത്തിന് നല്‍കിയത്. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം മുമ്പ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: