വാഹന ഗതാഗതം നിരോധിച്ചു

തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി പുനര്‍ നിര്‍മിക്കുന്ന എരഞ്ഞോളി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
തലശ്ശേരിയില്‍ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും സംഗമം ജംഗ്ഷന്‍- കുയ്യാലി ഗേറ്റ്- കൊളശ്ശേരി- ചോനാടം വഴിയും കൂത്തുപറമ്പ് ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും എരഞ്ഞോളി പാലം വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: