സീഡ് പുതു ചരിത്രoകുറിച്ച് മുന്നേറുന്നു

കക്കാട് :- വിദ്യാഭ്യാസ തൊഴിൽ ശാക്തീകരണ സംഘടനയായ സീഡ് (സപ്പോർട്ട് ഫോർ എജുക്കേഷനൽ എ o പവർമെന്റ് ആന്റ് ഡവലപ്മെന്റ് ] പുതു ചരിത്രം കുറിച്ച് കൊണ്ട് ” മൈകാരീർ , കോഫീ ടേബിൾ ടോക്ക് എന്ന പേരിൽ പത്താം തരം , പ്ലസ് ടു, ക്ലാസുകളിലെ കുട്ടികൾക്ക് ലകഷ്യ ബോധം നൽകുന്ന പരിപാടി സംഘടിപ്പിച്ച് ശ്രദ്ദേയമാവുകയാണ്. തുടർ പഠന രംഗത്തെ സംശയങ്ങൾക്ക് അതാത് രംഗത്തെ വിദഗ്ദർ സംശയ നിവാരണം നടത്തി , ഗ്രൂപ്പ് ഡിസ്ക്കഷനും നടത്തുകയുണ്ടായി. കോഫീ ടേബിൾ ടോക്കിന്റെ ഉൽഘാടനം കണ്ണൂർ യൂണിവേഴ്സിററി മാനേജ്മെന്റ് വിഭാഗം മേധാവി ഡോക്ടർ യു. ഫൈസൽ നിർവ്വഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ തന്റെ പത്ത് വർഷത്തെ അലീഗഡ് അനുഭവം പങ്ക് വെച്ച് അദ്ദേഹം കുട്ടികൾക് പുതിയ ദിശാബോധം നൽകി. സീഡ് ചെയർമാനും , കൃഷ്ണ മേനോൻ മെമ്മോറിയൽ വിമൺസ് കോളേജ് അസി: പ്രൊഫസർ ഡോ: വി.സി. സഹീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്, എ. മുൻ ഡെയരക്ടർ ഹാഷിം കാട്ടാമ്പള്ളി, ഹെൽത്ത് ഇൻസ്പെക്ടർ വി.പി.അൻസില, റിജാസ് യൂസഫ് , ( എ.സി.സി.എ ) റിസ് വാൻ കെ.പി. (സി.എ ) മെഹ്നാസ് വി.സി,നിയാസ്, കെ.എൻ, ആഖിബ് അസിസ്, പി. അബ്ദുൾ നാസർ എന്നിവർ വിദ്യാർത്ഥികൾക്ക് ഗൈഡൻസ് നൽകി. കക്കാട് മഹല്ല് പ്രസി : വി.പി മഹറൂഫ്, ജനറൽ സെക്രട്ടറി കെ.എൻ, അബ്ദുൾ സത്താർ, മഹല്ല് റിലീഫ് കമ്മിറ്റി കൺവീനർ എൻ , എ, ഗഫൂർ എന്നിവർ സംബന്ധിച്ചു. സർവ്വേ കമ്മിറ്റി കൺവീനർ റിയാസ് ശാദുലി പ്പള്ളി, പ്രാർത്ഥന നടത്തി. സീഡ് കൺവീനർ നിഷാദ് കെ. സ്വാഗതവും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: