കർണ്ണാടക പ്രവേശനം 72 മണിക്കൂർ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍; ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി


ഇരിട്ടി: കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂർ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നിർബന്ധമാക്കിയ കർണ്ണാടക ഗവൺമെന്റ് ന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുപുഴയ്ക്ക് സമീപം കർണ്ണാടക അതിർത്തിയിൽ നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മൂര്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ ഷൈൻ ജേക്കബ്ബ്, ബിജു വേങ്ങലപ്പള്ളി, ആന്റോ പടിഞ്ഞാറേക്കര, സണ്ണി തറയിൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ സൂചകമായി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കത്തിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: