കൊവിഡ്: കണ്ണൂർ ജില്ലയില്‍ 49 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 49 പേര്‍ കൂടി ഇന്ന് (ആഗസ്ത് 5) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1149 ആയി. ബാക്കി 320 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ചെറുപുഴ സ്വദേശി 25കാരി, ഏഴോം സ്വദേശി 60കാരി, എരുവേശ്ശി സ്വദേശി 42കാരി, ആരോഗ്യ പ്രവര്‍ത്തകരായ 20കാരി, 32കാരന്‍, 23കാരി, 24കാരി, എരമംകുറ്റൂര്‍ സ്വദേശി 30കാരി, അഴീക്കോട് സ്വദേശി 39കാരി, പരിയാരം സ്വദേശി 22കാരി, ചെറുതാഴം സ്വദേശി 40കാരന്‍, കൂത്തുപറമ്പ് സ്വദേശി 62കാരന്‍, അഴീക്കോട് സ്വദേശി 50കാരി, ചെമ്പിലോട് സ്വദേശി 43കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 39കാരി, കുറുമാത്തൂര്‍ സ്വദേശി 39കാരി, കതിരൂര്‍ സ്വദേശികളായ 30കാരന്‍, 33കാരന്‍ എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് രോഗമുക്തി നേടിയത്. 
പേരാവൂര്‍ സ്വദേശി 58കാരന്‍, കുന്നോത്ത്പറമ്പ് സ്വദേശി 10 വയസ്സുകാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍,  കൂത്തുപറമ്പ് സ്വദേശികളായ 28കാരന്‍, 39കാരന്‍, 29കാരി, ആലക്കോട് സ്വദേശി 29കാരി, പയ്യന്നൂര്‍ സ്വദേശി 69കാരന്‍, ആന്തൂര്‍ സ്വദേശി 63കാരന്‍, ഇരിട്ടി സ്വദേശി 35കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 54കാരന്‍, മലപ്പട്ടം സ്വദേശി 38കാരന്‍, കരിവെള്ളൂര്‍ സ്വദേശി 44കാരി, സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 32കാരന്‍ എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും രോഗമുക്തി നേടി. 
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി 34കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 63കാരി, 15കാരി, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി ഒമ്പതു വയസ്സുകാരി, അഞ്ചരക്കണ്ടി സ്വദേശി 61കാരി, പിണറായി സ്വദേശി 33കാരി, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശി 30കാരന്‍, കോളയാട് സ്വദേശി 48കാരന്‍, കടമ്പൂര്‍ സ്വദേശി 40കാരന്‍, ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 32കാരന്‍, കുഞ്ഞിമംഗലം സ്വദേശി 70കാരന്‍, ഗവ. ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയിലും ആര്‍മി സിഎഫ്എല്‍ ടിസിയിലും മിലിറ്ററി ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന അഞ്ച് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായ മറ്റുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: