കേരള ആര്‍ട്ടിസാന്‍സ് ഡെവലപപ്പ്‌മെന്റ് കോര്‍പ്പറേഷൻ ഓഫീസ് കണ്ണൂരിൽ ഉടൻ ആരംഭിക്കും

കണ്ണൂർ: പരമ്പരാഗത കൈത്തൊഴില്‍ മേഖലയിലെ ആര്‍ട്ടിസാന്‍മാരുടെ ഉന്നമനത്തിനായി വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം കേരള ആര്‍ട്ടിസാന്‍സ് ഡെവലപപ്പ്മെന്റ് കോര്‍പ്പറേഷന്റെ (കാഡ്കോ) ഡെവലപ്പ്മെന്റ് ഓഫീസ് കണ്ണൂരില്‍ ഉടന്‍ ആരംഭിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. മരപ്പണി, ഇരുമ്പ് പണി, സ്വര്‍ണ്ണപ്പണി, ചെമ്പ്ഓട്മണ്‍പാത്രനിര്‍മ്മാചെരുപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍കാസര്‍ഗോഡ് ജില്ലകളിലെ ആര്‍ട്ടിസാന്‍മാര്‍ക്ക് ഓഫീസ് ആരംഭിക്കുന്നതോടെ നിരവധി സേവനങ്ങളാണ് ലഭ്യമാവുക.   പരമ്പരാഗത/പരിശീലനം സിദ്ധിച്ച ആര്‍ട്ടിസാന്‍മാരെ തൊഴില്‍ വൈദഗ്ദ്യം അനുസരിച്ച് ലേബര്‍ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും കാഡ്കോ നടപ്പിലാക്കി വരുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കും. കാഡ്കോയുടെ ഗുരുകുലം, സര്‍വ്വീസ് & സപ്ലൈ സ്‌കീം തുടങ്ങിയ പദ്ധതികള്‍ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി വിപുലീകരിച്ച് തൊഴില്‍ വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കും. കാഡ്കോയിലൂടെ നടപ്പാക്കി വരുന്ന എന്‍.ബി.സി.എഫ്, ഡി.സി വായ്പ പദ്ധതിയിലൂടെ 100 ആര്‍ട്ടിസാന്‍/ആര്‍ട്ടിസാന്‍ യൂണിറ്റ്/ആര്‍ട്ടിസാന്‍ വനിതകള്‍ക്ക് ചെറിയ പലിശയ്ക്ക് സ്വയം തൊഴില്‍ ആരംഭിക്കുവാന്‍ വായ്പ നല്‍കും. 

കൈത്തറി & ടെക്സ്റ്റയില്‍സ് വകുപ്പ് മുഖാന്തിരം കേരളത്തില്‍ ഉടനീളമുള്ള 6000 തറികള്‍ അറ്റകുറ്റപണികള്‍ ചെയ്യാന്‍ കാഡ്കോയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍കാസര്‍ഗോഡ് മേഖലയില്‍ ഏകദേശം 2000 തറികളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കാന്‍ 200 ആര്‍ട്ടിസാന്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. വസ്ത്രഗ്രാമം പദ്ധതി വഴി തുടങ്ങിയ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ആര്‍ട്ടിസാന്‍സ് വുമണ്‍ ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി പങ്കാളികളാക്കാനും ഓഫീസ് സഹായത്തോടെ കൂടുതല്‍ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ക്യാന്‍വാസ് ചെയ്യാനും സാധിക്കും. ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍എക്സിബിഷനുകളിലും വില്‍പന മേളകളിലും പങ്കെടുക്കാനുള്ള അവസരവും ഒരുക്കും. കാഡ്കോയ്ക്ക് നിലവില്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസും കൊല്ലം, ഏറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജിയണല്‍ ഓഫീസുമാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: