ഭരണാനുമതിയായി

ജയിംസ് മാത്യൂ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 59.20 ലക്ഷം രൂപ വിനിയോഗിച്ച് കുറ്റിയാട്ടൂര്‍, മയ്യില്‍, മലപ്പട്ടം കൊളച്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളഗില്‍ സിസിടിവി ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും കോവിഡ് 19 രോഗവ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബസ്സ്റ്റാന്റുകളില്‍ തെര്‍മല്‍ സെന്‍സിറ്റീവ് ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും മലപ്പട്ടം, മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി എന്നിവിടങ്ങളില്‍ 75 ഇഞ്ച്് എല്‍ഇഡി ഡിസ്‌പ്ലേ പാനലുകള്‍ സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ കെ എസ് എഫ് ഓണ്‍ലൈന്‍ വിദ്യാസഹായി പദ്ധതി പ്രകാരം ടെലിവിഷനുകള്‍ സ്ഥാപിക്കുന്നതിന് സണ്ണി ജോസഫ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 8.93 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ഇരിട്ടി നഗരസഭയില്‍ 41 ടെലിവിഷനും, പായം ഗ്രാമപഞ്ചായത്ത് -31, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത്  21,  ആറളം ഗ്രാമപഞ്ചായത്ത് 23, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 26, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 31, കേളകം ഗ്രാമപഞ്ചായത്ത് 27, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 24, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 32 വീതവും ടെലിവിഷനുകള്‍ സ്ഥാപിക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്. 

ഭരണാനുമതി ലഭിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കണ്ണൂര്‍ കോര്‍പ്പറേഷനിലെ താളിക്കാവ്, മാണിക്കക്കാവ് അമ്പലം പരിസരം എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആറ് ലക്ഷം രൂപ വീതവും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ തളിപ്പറമ്പ്തൃച്ചംബരം ക്ഷേത്രം പൂക്കോത്ത് നടയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 5.62 ലക്ഷം രൂപയുടെയും  പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ മുരളീധരന്‍ എം പിയുടെ പ്രാദേശിക വികസന  ഫണ്ടില്‍  നിന്നും തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലേക്ക് എന്‍95 മാസ്‌കുകള്‍ വാങ്ങുന്നതിനായി 3.79 ലക്ഷം രൂപ   അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: