ഇന്ന് 1195 പേർക്ക് കോവിഡ്; കണ്ണൂരിൽ 61 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 

ഏഴ് മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.

പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്:

1 തിരുവനന്തപുരം – 274

2 മലപ്പുറം – 167

3 കാസർകോട് – 128

4 എറണാകുളം – 120

5 ആലപ്പുഴ – 108

6 തൃശ്ശൂർ – 86

7 കണ്ണൂർ – 61

8 കോട്ടയം – 51

9 കോഴിക്കോട് – 39

10 പാലക്കാട് – 41

11 ഇടുക്കി – 39

12 പത്തനംതിട്ട – 37

13 കൊല്ലം – 30

14 വയനാട് – 14

രോഗമുക്തി ജില്ല തിരിച്ച്: 

1 തിരുവനന്തപുരം – 528

2 കൊല്ലം – 49

3 പത്തനംതിട്ട – 46

4 ആലപ്പുഴ – 60

5 കോട്ടയം – 47

6 ഇടുക്കി – 58

7 എറണാകുളം – 35

8 തൃശ്ശൂർ – 51

9 പാലക്കാട് – 13

10 മലപ്പുറം – 77

11 കോഴിക്കോട് – 72

12 വയനാട് – 40

13 കണ്ണൂർ – 53

14 കാസർകോട് – 105

കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേർ നിരീക്ഷണത്തിലുണ്ട്. 11,167 പേർ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 1,30,614 സാമ്പിളുകൾ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതിൽ വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 515 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: