ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി

0

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ രാഷ്ട്രീയ-മാധ്യമ സമ്മര്‍ദ്ദം ഉണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറ‌ഞ്ഞു.അതേസമയം,​ ശ്രീറാമിന്​ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറ‌ഞ്ഞു. സാധാരണക്കാര്‍ക്കുള്ള പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading