എടക്കാട് സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസിന് തുടക്കമായി

എടക്കാട് കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ (ഇസിഡിസി) കീഴിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. കോച്ചിങ് ക്ലാസിന് തുടക്കമായി. എടക്കാട് ബസാറിലെ കെ.ഇ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇസിഡിസി ചെയർമാൻ കെ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. പ്രമുഖ കരിയർ ട്രെയിനർ മുഹ്സിൻ ഇരിക്കൂർ ക്ലാസെടുത്തു. എടക്കാട് മഹല്ല് കമ്മിറ്റി ജനറൽ സിക്രട്ടറി എ.പി. ശാഫി സംസാരിച്ചു. ഇസിഡിസി ഡയരക്ടർ എം.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു. പ്രശസ്ത പി.എസ്.സി പരിശീലകൻ എ.വി. അനിൽകുമാർ നിരീക്ഷകനായി സംബന്ധിച്ചു. 50 ഓളം പേർ പഠിതാക്കളായി രജിസ്റ്റർ ചെയ്തു പങ്കെടുത്തു. ഞായറാഴ്ചകളിൽ രാവിലെ 10 മണിക്കാണ് ക്ലാസ് നടക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: