‘ഈ പോലീസിനെ തിരുത്തുക തന്നെ വേണം’ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. പൊലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും, എല്‍ഡിഎഫിന്റെ പൊലീസ് നയം ഇതല്ലെന്നും, പൊലീസ് നയത്തില്‍ തിരുത്തല്‍ വേണമെന്നും പാര്‍ട്ടിമുഖപത്രത്തിലെ മുഖപ്രസംഗം ആവശ്യപ്പെടുന്നു.മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിന്റെ ഗൗരവാവസ്ഥ മയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ ആരംഭിച്ചു. പരസ്പര വിരുദ്ധമായ പൊലീസിന്റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് പൊലീസ് ശ്രമിച്ചുവെന്ന് വ്യക്തമാകും.സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളും മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റെയും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടായി എന്നതുകൊണ്ട് മാത്രമാണ് ഇപ്പോഴത്തെ നടപടികളെങ്കിലും ഉണ്ടായത്- മുഖപ്രസംഗത്തില്‍ പറയുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണവും കൊച്ചിയിലെ ലാത്തിച്ചാര്‍ജും നാണക്കേടുണ്ടാക്കിയെന്നും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: