സ്വന്തം കെട്ടിടമില്ല; കുടിയിറക്കൽഭീഷണിയിൽ ശ്രീകണ്ഠപുരം എക്സൈസ് ഓഫീസ്

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീകണ്ഠപുരം എക്സൈസ് ഓഫീസിന് ദുരിതങ്ങൾ മാത്രം. നിലവിൽ കുടിയൊഴിപ്പിക്കൽഭീഷണി കൂടിയായതോടെ പുതിയ കെട്ടിടംനിർമിക്കാനുള്ള നടപടി ഉടൻ തുടങ്ങണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. മലയോരമേഖലയിലെ പ്രധാന എക്സൈസ് ഓഫീസായിട്ടും സ്വന്തം ന്തം കെട്ടിടമില്ലാത്തതിനാൽ തൊണ്ടിമുതലുകളും രേഖകളും മറ്റും സൂക്ഷിക്കാൻപോലും ഇവിടെ സൗകര്യമില്ല. ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഇടുങ്ങിയ വാടകമുറിയിലാണ് നിലവിൽ എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്.സാമഗ്രികളും രേഖകളും സൂക്ഷിക്കാൻ സൗകര്യമില്ലാത്തതും വിശ്രമമുറിയില്ലാത്തതും ജീവനക്കാർക്ക് ദുരിതം വർധിപ്പിക്കുന്നുണ്ട്. കെട്ടിടത്തിൽ തൊണ്ടിമുതൽ നിറഞ്ഞതോടെ ഇഴജന്തുക്കളും മറ്റും കയറിക്കൂടുന്നതും പതിവാണ്. കെട്ടിടമൊരുക്കാൻ ശ്രീകണ്ഠപുരം കായിമ്പച്ചേരി പുഴയോരത്തുള്ള 30 സെന്റ് റവന്യൂ ഭൂമി കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കായിമ്പച്ചേരിയിൽ ഉടൻ വലിയ കെട്ടിടമൊരുക്കിയാൽ എക്സൈസ് ഓഫീസിനും സബ്ട്രഷറിക്കും പ്രവർത്തിക്കാനാവുമെന്ന അഭിപ്രായവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.ജില്ലയിൽത്തന്നെ ഏറ്റവുമധികം കേസുകൾ പിടികൂടുന്ന ശ്രീകണ്ഠപുരം എക്സൈസ് ഓഫീസിന് മികച്ച സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ടമ കെട്ടിടമൊഴിയാൻ സമ്മർദ്ദം തുടങ്ങിയതോടെ എന്തുചെയ്യുമെന്ന ആശങ്കയാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: