സജി ചെറിയാന്റെ രാജി:യൂത്ത് കോൺഗ്രസ് ടൗണിൽ പ്രകടനം നടത്തി

കണ്ണൂർ:ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണം എന്നാവശ്യപെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മന്ത്രി സജി ചെറിയാന്റെ ഭരണഘടനയെ അവഹേളിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പ്രതിഷേധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതീകാത്മകമായി കല്ലെറിഞ്ഞു കൊണ്ടും പ്രതിഷേധ സമരം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാഹുൽ ദാമോദരൻ, റിജിൻ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, രാകേഷ് തില്ലങ്കേരി, സി വി സുമിത്ത്, നിവിൽ മാനുവൽ,പ്രശാന്ത് മാസ്റ്റർ,, വിജേഷ് കടവത്തൂർ, അനൂപ് തന്നട,
ബ്ലോക്ക് പ്രസിഡന്റ്‌മാരായ വരുൺ എം കെ, സുധീഷ് കുന്നത്ത്,
രാജേഷ് കൂടാളി, യഹ്യ പി, സുജേഷ് പണിക്കർ, ശ്രീരാജ് കെ വി, സായൂജ് തളിപ്പറമ്പ് സംസാരിച്ചു

ഇന്ത്യൻ ഭരണഘടനയോടും, ജനാധിപത്യ ബോധത്തോടും അവഹേളനം നടത്തുക എന്നത് സിപിഎം നേതാക്കന്മാരിൽ ആദ്യമായി ഉണ്ടാവുന്നതല്ല പക്ഷേ ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരു മന്ത്രി തന്നെ ഭരണഘടനയെ അവഹേളിക്കുന്ന നിലപാട് എടുക്കുന്നത് ഈ നാടിനോട് തന്നെയുള്ള വെല്ലുവിളിയാണ് സജി ചെറിയാന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല അദ്ദേഹത്തെ പുറത്താക്കാൻ ഗവർണർ ആവശ്യപ്പെടണം. അതുവരെ ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി സമരം ഉത്ഘടനം ചെയ്യ്തു കൊണ്ട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: