കണ്ടക്ടർ ലൈസൻസ് സസ്പെൻഡ് ചെയ്തു

കെഎൽ 59 എൻ 6622 നമ്പർ ബസ് കണ്ടക്ടർ ചുഴലിയിലെ എ വി മനീഷിന്റെ കണ്ടക്ടർ ലൈസൻസ് ജൂലൈ അഞ്ച് മുതൽ ആഗ്സ്റ്റ് നാല് വരെ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയോട് അപമര്യാദമായി പെരുമാറുകയും മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റതായും പരാതിയിൽ പറയുന്നു.