കണ്ണൂരില്‍ സ്കൂളിലേക്ക് പോയി കാണാതായ അഞ്ചാംക്ലാസുകാരിയെ കണ്ടെത്തിയത് തിയേറ്ററില്‍;
കൂടെയുണ്ടായിരുന്നത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് തിരുവനന്തപുരത്ത് നിന്നുവന്ന 16കാരന്

കണ്ണൂര്‍: കണ്ണൂരില്‍ സ്കൂളിലേക്ക് പോയി കാണാതായ അഞ്ചാംക്ലാസുകാരിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിയേറ്ററില്‍ കണ്ടെത്തി.
കൂടെയുണ്ടായിരുന്നത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് തിരുവനന്തപുരത്ത് നിന്നുവന്ന 16കാരന്. ഇന്ന രാവിലെയാണ് കണ്ണൂരിലെ പോലിസിനെയും നാട്ടുകാരെയും വട്ടംകറക്കിയ കാണാതാവല്‍ കഥ അരങ്ങേറിയത്. സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത്. രാവിലെ വീട്ടില്‍ നിന്നും സ്കൂളിലെത്തി വാഹനത്തില്‍ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല. വാഹനത്തില്‍ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി ക്ലാസിലെത്താത്ത വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ പരാതി നല്കി. പോലീസ് എത്തി കൂടെയുള്ള സഹപാഠികളെ ചോദ്യം ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പരിചയപ്പെട്ട 16 കാരന്റെ കൂടെയാണ് അഞ്ചാം ക്ലാസുകാരി പോയതെന്ന് മനസ്സിലായി. തുടര്‍ന്ന്നടത്തിയ അന്വേഷണത്തിലാണ് തിയേറ്ററിലുണ്ടെന്ന വിവരം ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ 16 കാരന് ഈ കുട്ടിയെ കാണാനായാണ് ഇന്ന് കണ്ണൂരിലെത്തിയത്. സ്കൂള്‍ ടീച്ചര്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മൊബൈലില്‍ സന്ദേശമയച്ചാണ് പെണ്‍കുട്ടി ഇറങ്ങിയത്. ഇരുവരെയും കൗണ്‍സലിംഗ് നല്കിയ ശേഷം രക്ഷിതാക്കളുടെ കൂടെ വിട്ടയക്കാന്‍ തീരുമാനിച്ചു. സ്കൂള്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലില്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്കി.